Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Digital Personal Data Protection Act

ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമം: വിജ്ഞാപനമായി


ന്യൂ​​​ഡ​​​ൽ​​​ഹി: വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ ശേ​​​ഖ​​​രി​​​ക്ക​​​ൽ, സൂ​​​ക്ഷി​​​ക്ക​​​ൽ, സം​​​ര​​​ക്ഷി​​​ക്ക​​​ൽ എ​​​ന്നി​​​വ ല​​​ക്ഷ്യ​​​മി​​​ട്ട് കൊ​​​ണ്ടു​​​വ​​​ന്ന ഡി​​​ജി​​​റ്റ​​​ൽ വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​രസം​​​ര​​​ക്ഷ​​​ണ (ഡി​​​ജി​​​റ്റ​​​ൽ പേ​​​ഴ്സ​​​ണ​​​ൽ ഡാ​​​റ്റാ പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ൻ ആ​​​ക്‌​​​ട്- ഡി​​​പി​​​ഡി​​​പി) നി​​​യ​​​മ​​​ത്തി​​​ലെ ച​​​ട്ട​​​ങ്ങ​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തു.

പൗ​​​ര​​​ന്മാ​​​രു​​​ടെ സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് 2017ൽ ​​​ഒ​​​രു വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് 2023ൽ ​​​പാ​​​സാ​​​ക്കി​​​യ ഡി​​​ജി​​​റ്റ​​​ൽ വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​രസം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രു​​​ത്തു​​​ന്ന​​​ത്. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ നി​​​യ​​​മം പാ​​​സാ​​​ക്കി ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കു​​​ന്ന​​​ത്.

വ്യ​​​വ​​​സാ​​​യ​​​മേ​​​ഖ​​​ല​​​യി​​​ലും സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും നി​​​യ​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച ഡാ​​​റ്റാ പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ൻ ബോ​​​ർ​​​ഡ് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ലും (ഡി​​​പി​​​ബി​​​ഐ) നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​ല​​​ വ്യ​​​വ​​​സ്ഥ​​​ക​​​ളും ബാ​​​ധ​​​ക​​​മാ​​​കും. എ​​​ന്നാ​​​ൽ, 2026 അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ​​​യും 2027 മ​​​ധ്യ​​​ത്തോ​​​ടെ​​​യു​​​മാ​​​ണ് നി​​​യ​​​മം പൂ​​​ർ​​​ണ​​​മാ​​​യും പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രി​​​ക. ദേ​​​ശീ​​​യ സു​​​ര​​​ക്ഷ, ഡി​​​ജി​​​റ്റ​​​ൽ സാ​​​ന്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ഭ്യ​​​ന്ത​​​ര മു​​​ൻ​​​ഗ​​​ണ​​​ന​​​ക​​​ൾ എ​​​ന്നി​​​വ​​​യെ നി​​​യ​​​മം ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്.

വ​​​ർ​​​ഷ​​​ങ്ങ​​​ൾ നീ​​​ണ്ട ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ 2023 ഓ​​​ഗ​​​സ്റ്റി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ നി​​​യ​​​മം ഡി​​​ജി​​​റ്റ​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​ന്ന സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക​​​ൾ അ​​​ത് മ​​​റ്റൊ​​​രി​​​ട​​​ത്തും വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​തെ സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നു. വ്യ​​​വ​​​സ്ഥ ലം​​​ഘി​​​ക്കു​​​ന്ന ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് പി​​​ഴ ചു​​​മ​​​ത്തും. സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഈ ​​​വ്യ​​​വ​​​സ്ഥ ബാ​​​ധ​​​ക​​​മ​​​ല്ല. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ഇ​​​തി​​​ൽ സു​​​താ​​​ര്യ​​​ത​​​യി​​​ല്ലെ​​​ന്നും 2005 ലെ ​​​വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ത്തെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്നു​​​മു​​​ള്ള വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

ഡാ​​​റ്റാ പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ൻ ബോ​​​ർ​​​ഡ് ഓ​​​ഫ് ഇ​​​ന്ത്യ​​ക്ക് നാ​​​ല് അം​​​ഗ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി മ​​​ന്ത്രാ​​​ല​​​യ​​​മാ​​​ണ് ഇ​​​വ​​​രു​​​ടെ നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ക. ശ​​​ന്പ​​​ള- സേ​​​വ​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ളും വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഡാ​​​റ്റാ​​​ ലം​​​ഘ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യാ​​​ൽ ഈ ​​​അം​​​ഗ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി കു​​​റ്റ​​​ക്കാ​​​ർ​​​ക്ക് പി​​​ഴ ചു​​​മ​​​ത്തും.

Latest News

Up